തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന് പരോക്ഷ സൂചന നൽകി കെ. മുരളീധരൻ എംപി. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി, ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവർ വിളിച്ചിരുന്നു. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ ഇളവ് തേടുമെന്ന് അറിയിച്ചു. ഇത് നേമത്തേക്ക് പരിഗണിക്കുന്നതിന്റെ സൂചനയാകാം- മുരളീധരൻ പറഞ്ഞു.
നേമം ബിജെപി കോട്ടയല്ല. കോൺഗ്രസ് സ്ഥാനാർഥിയാണെങ്കിൽ യുഡിഎഫിന് വിജയം ഉറപ്പ്. കഴിഞ്ഞ തവണ ഒ. രാജഗോപാലിനു ലഭിച്ച വ്യക്തിപരമായ വോട്ടാണ് ബിജെപിക്കു ജയം നൽകിയതെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ബിജെപി-സിപിഎം ബന്ധം തുറന്നുകാട്ടും. നേമത്ത് സ്ഥാനാർഥിയായാൽ ഡൽഹിയിൽനിന്ന് ഇന്ന് തന്നെ മടങ്ങും. തിങ്കളാഴ്ച മുതൽ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.