ഇടുക്കി: ഇടുക്കിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. രാജാക്കാട് ആനപ്പാറ സ്വദേശി ഏയ്ഞ്ചൽ ഏലിയാസ്, ബൈസൺവാലി സ്വദേശി കിരൺ ബാബു എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ഇരുവരെയും പിടികൂടിയത്.
ഇവർ സ്ഥിരമായി വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽക്കുന്നവരാണ്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്സൈസിനെ കണ്ട ഇവർ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ബല പ്രയോഗത്തിലൂടെ പ്രതികളെ കീഴടക്കി.
ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന രാജാക്കാട് സ്വദേശി ബിനു ജോസഫ് ഓടിരക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കി.