+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ​ത​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​ക്ക് സം​ഭ​വി​ച്ച​ത് അ​പ​ക​ട​മാ​ണെ​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും പ്ര​ത്യേ​ക നി​രീ​ക്ഷ​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ
മ​മ​ത​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട്
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​ക്ക് സം​ഭ​വി​ച്ച​ത് അ​പ​ക​ട​മാ​ണെ​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും പ്ര​ത്യേ​ക നി​രീ​ക്ഷ​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രാ​യ വി​വേ​ക് ദു​ബെ, അ​ജ​യ് നാ​യി​ക് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ മ​മ​ത പോ​ലീ​സി​ന് ന​ടു​വി​ലാ​യി​രു​ന്നു​വെ​ന്നും നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​വേ​ക് ദു​ബെ​യും അ​ജ​യ് നാ​യ​കും ബം​ഗാ​ളി​ലെ ന​ന്ദി​ഗ്രാ​മി​ലെ അ​പ​ക​ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

നേ​ര​ത്തെ മ​മ​ത​യ്ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​ഴ​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ നേ​താ​ക്ക​ളു​ടെ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ന​ന്ദി​ഗ്രാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് മ​മ​ത​യ്ക്ക് പ​രി​ക്കേ​റ്റ​ത്.
More in Latest News :