കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രകടനം. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടു നൽകില്ലെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രവർത്തകരിൽ ചിലർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളിൽ കയറിയും പ്രതിഷേധിക്കുകയാണ്. അതേസമയം, ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു.