മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ എതിർപ്പുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യവുമായി യൂത്ത്കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.
തവനൂരിൽ സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കണം. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് യൂത്ത്കോൺഗ്രസ് പ്രമേയത്തിൽ പറയുന്നത്.
നേരത്തെ, എതിരാളി ആരാണെങ്കിലും തവനൂരിൽ നിന്ന് ജനവിധി തേടുമെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞിരുന്നു. മന്ത്രി കെ.ടി ജലീലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.