കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സ്റ്റേ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
പിഎസ് സിക്ക് വിടാത്ത തസ്തികകളിൽ സ്പെഷൽ റൂൾപ്രകാരമാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്ന നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചത്.
എന്താണ് സ്പെഷൽ റൂളെന്നും ഇക്കാര്യത്തിൽ സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഏപ്രിൽ എട്ടിനകം സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.