ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തെക്കുറിച്ച് ചർച്ച നടത്തിയ ബ്രീട്ടീഷ് പാർലമെന്റിന്റെ നടപടിക്കെതിരേ വിമർശനം നടത്തിയ കേന്ദ്ര സർക്കാരിനെതിരേ ശശി തരൂർ എംപി. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യക്കുള്ള അതേ അവകാശം ബ്രിട്ടീഷ് പാർലമെന്റിനുമുണ്ടെന്ന് തരൂർ പറഞ്ഞു.
ജനാധിപത്യത്തിൽ ഒരാൾക്ക് എന്ത് വേണമെങ്കിലും ചർച്ച ചെയ്യാം. ഇന്ത്യയിൽ, നാം മുമ്പ് പലസ്തീന് - ഇസ്രയേല്‍ പ്രശ്നം ചര്‍ച്ച ചെയ്തതാണെന്നും തരൂർ വ്യക്തമാക്കി. സ്വന്തം കാഴ്ചപ്പാട് പറഞ്ഞതിന് കേന്ദ്രത്തിനെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഇതിനു മറ്റൊരു വശം കൂടിയുണ്ടെന്ന് തിരിച്ചറിയണമെന്നും തരൂർ ആവശ്യപ്പെട്ടു.