ബംഗളൂരു: കർണാടകയിൽ ഒരാൾക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ വകഭേദം റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് ഇതുവരെ 29 പേർക്കാണ് വൈറസിന്റെ യുകെ വകഭേദം സ്ഥിരീകരിച്ചത്. ആർടിപിസിആർ പരിശോധനയിൽ യുകെയിൽ നിന്ന് തിരിച്ചെത്തിയ 64 പേർക്കും അവരുമായി പ്രാഥമിക സമ്പർക്കമുള്ള 26 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
കർണാടകയിൽ ഇതുവരെ 9,56,801 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 12,379 പേർ മരിച്ചു. 9,36,947 പേർ രോഗമുക്തി നേടി. നിലവിൽ 7,456 പേർ ചികിത്സയിലുണ്ട്.