കോട്ടയം: പിറവത്തേത് കേരള കോൺഗ്രസ്-എമ്മിന്റെ പേമെന്റ് സീറ്റാണെന്ന ആരോപണം നിഷേധിച്ച് ജോസ് കെ. മാണി. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിന്ധുമോൾ ജേക്കബ് രണ്ടില ചിഹ്നത്തിൽ പിറവത്ത് മത്സരിക്കും. എൽഡിഎഫുമായി ആലോചിച്ച ശേഷമാണ് തങ്ങളുടെ സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും ജോസ് പറഞ്ഞു.
സിപിഎം പ്രതിഷേധം തുടരുന്ന കുറ്റ്യാടി മണ്ഡലത്തിൽ സ്ഥാനാർഥിയെ തൽക്കാലം പ്രഖ്യാപിക്കേണ്ടെന്നും തീരുമാനിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ലെന്നും ജോസ് വ്യക്തമാക്കി.