+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ്റ്യാ​ടി​യി​ൽ അ​നു​ന​യ നീ​ക്ക​വു​മാ​യി സി​പി​എം

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ​ത്തു​ട​ര്‍​ന്ന് പ​ര​സ്യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ കു​റ്റ്യാ​ടി​യി​ൽ അ​നു​ന​യ ശ്ര​മ​ങ്ങ​ളു​മാ​യി സി​പി​എം. പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത
കു​റ്റ്യാ​ടി​യി​ൽ അ​നു​ന​യ നീ​ക്ക​വു​മാ​യി സി​പി​എം
കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ​ത്തു​ട​ര്‍​ന്ന് പ​ര​സ്യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ കു​റ്റ്യാ​ടി​യി​ൽ അ​നു​ന​യ ശ്ര​മ​ങ്ങ​ളു​മാ​യി സി​പി​എം. പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

കു​റ്റ്യാ​ടി സീ​റ്റി​ന് പ​ക​രം കേ​ര​ള കോ​ൺ​ഗ്ര​സി​ന് പേ​രാ​ന്പ്ര​യോ തി​രു​വ​ന്പാ​ടി​യോ ന​ൽ​കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യാ​കും തീ​രു​മാ​നം.

കു​റ്റ്യാ​ടി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ ഉ​യ​ര്‍​ന്ന​തി​നെ​തി​രെ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :