തിരുവനന്തപുരം: ആർഎസ്പി മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ നാലെണ്ണത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ അഡ്വ. എ. ശ്രീധരനാണ് ആർഎസ്പി സ്ഥാനാർഥി. ചവറ- ഷിബു ബേബി ജോണ്, കൊല്ലം- ബാബു ദിവാകരൻ, കുന്നത്തൂർ- ഉല്ലാസ് കോവൂർ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
കയ്പമംഗലത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. സീറ്റ് മാറ്റി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനാലാണ് കയ്പമംഗലം ഒഴിച്ചിട്ടിരിക്കുന്നത്. കയ്പമംഗലത്തിനു പകരം അന്പലപ്പുഴ സീറ്റാണ് ആവശ്യപ്പെടുന്നത്.
അഞ്ചാം സ്ഥാനാർഥിയെ യുഡിഎഫിന്റെ അന്തിമ തീരുമാനത്തിന് വിധേയമായി പിന്നീടു പ്രഖ്യാപിക്കുമെന്ന് ആർഎസ്പി നേതാക്കൾ പറഞ്ഞു.