ആലപ്പുഴ: സ്ഥാനാര്‍ഥിത്വ വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലുണ്ടായ പോസ്റ്റർ പ്രതിഷേധം പാർട്ടി അന്വേഷിക്കുമെന്ന് മന്ത്രി തോമസ് ഐസക്. പോസ്റ്റർ പ്രതിഷേധമൊക്കെ സ്വാഭാവികമാണ്. എന്നാലും ഉന്നം വെച്ചുള്ള പരാമർശങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നതെന്നും ഐസക് പറഞ്ഞു.
രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണം എന്ന് പറയാനുള്ള ആർജവം സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക് മാത്രമാണ് സാധിക്കുക. ജില്ലയിലെ വികസന പദ്ധതികൾ പൂർത്തിയാക്കാൻ പി.പി. ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ടെന്നും ഐസക് പറഞ്ഞു.