കണ്ണൂർ: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കത്തിയ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലൂർ മള്ളന്നൂർ സുഷമാലയത്തിൽ സുധീഷ് (37) ആണ് മരിച്ചത്.
പുലർച്ചെ 6.45 ഓടെ പ്രദേശവാസികളാണ് കാറും സമീപത്ത് യുവാവും അഗ്നിക്കിരയാകുന്നത് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിച്ച് തീയണച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഴയ നിരത്തിൽ ജിപ്സം ബോർഡുകളും മറ്റും വിൽക്കുന്ന പിആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മരിച്ച യുവാവ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തലശേരി ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.