കോഴിക്കോട്: കുറ്റ്യാടിയിലെ സ്ഥാനാർഥി നിർണയത്തിൽ പരസ്യ പ്രതിഷേധം അവസാനിപ്പിക്കാതെ സിപിഎം പ്രവര്‍ത്തകരും അനുയായികളും. കുറ്റ്യാടി കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ഒരു വിഭാഗം പ്രവർത്തകർ അറിയിച്ചു.
ഇന്നു സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായാല്‍ കുറ്റ്യാടി കേന്ദ്രീകരിച്ച് വലിയ പ്രതിഷേധത്തിനുള്ള മുന്നൊരുക്കവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞമ്മദ് കുട്ടിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നത്.