+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ന്ന് യു​വ​ന്‍റ​സ് പു​റ​ത്ത്; പോ​ർ​ട്ടോ ക്വാ​ർ​ട്ട​റി​ൽ

ടൂ​റി​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പോ​ർ​ട്ടോ ഉ​യ​ർ​ത്തി​യ വ​ൻ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ യു​വ​ന്‍റ​സി​നാ​യി​ല്ല. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ക്വാ​ർ​ട്ട​ർ കാ​ണാ​തെ യു​വ​ന്‍റ​സ് പു​റ​ത്താ​യി. ആ​ദ്യ പാ​ദ​ത്തി​ല
ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ന്ന് യു​വ​ന്‍റ​സ് പു​റ​ത്ത്; പോ​ർ​ട്ടോ ക്വാ​ർ​ട്ട​റി​ൽ
ടൂ​റി​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പോ​ർ​ട്ടോ ഉ​യ​ർ​ത്തി​യ വ​ൻ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ യു​വ​ന്‍റ​സി​നാ​യി​ല്ല. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ക്വാ​ർ​ട്ട​ർ കാ​ണാ​തെ യു​വ​ന്‍റ​സ് പു​റ​ത്താ​യി. ആ​ദ്യ പാ​ദ​ത്തി​ലെ 1-2ന്‍റെ പ​രാ​ജ​യം മ​റി​ക​ട​ക്കേ​ണ്ടി​യി​രു​ന്ന യു​വ​ന്‍റ​സ് ഇ​ന്ന് 3-2ന്‍റെ വി​ജ​യം നേ​ടി എ​ങ്കി​ലും എ​വേ ഗോ​ൾ ബ​ല​ത്തി​ൽ പോ​ർ​ട്ടോ ക്വാ​ർ​ട്ട​റി​ൽ‌ ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്രി​ഗേ​റ്റ് സ്കോ​ർ 4-4 എ​ന്ന രീ​തി​യി​ലാ​ണ് ടൈ ​അ​വ​സാ​നി​ച്ച​ത്.

19-ാം മി​നി​റ്റി​ൽ ഒ​രു പെ​നാ​ൽ​റ്റി​യാ​ണ് പോ​ർ​ട്ടോ​യ്ക്ക് ലീ​ഡ് ന​ൽ​കി​യ​ത്. സെ​ർ​ജി​യോ ഒ​ലി​വേ​ര​യാ​ണ് പെ​നാ​ൾ​ട്ടി ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ച​ത്. എ​ങ്കി​ലും പ​ത​റാ​തെ ക​ളി​ച്ച യു​വ​ന്‍റ​സ് പ​തി​യെ ക​ളി​യി​ലേ​ക്ക് തി​രി​കെ വ​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ 49-ാം മി​നി​റ്റി​ൽ കി​യേ​സ​യു​ടെ വ​ക ആ​യി​രു​ന്നു യു​വ​ന്‍റ​സി​ന്‍റെ ആ​ദ്യ ഗോ​ൾ. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​സി​സ്റ്റി​ൽ നി​ന്ന് മ​നോ​ഹ​ര ഫി​നി​ഷി​ലൂ​ടെ ആ​യി​രു​ന്നു കി​യേ​സ​യു​ടെ ഗോ​ൾ‌.

54-ാം മി​നി​റ്റി​ൽ പോ​ർ​ട്ടോ​യു​ടെ മെ​ഹ്ദി ത​രാ​മി ചു​വ​പ്പ് വാ​ങ്ങി. ര​ണ്ട് മി​നി​റ്റി​നി​ട​യി​ൽ ര​ണ്ട് മ​ഞ്ഞ കാ​ർ​ഡു​ക​ൾ വാ​ങ്ങി​യാ​ണ് മെ​ഹ്ദി പു​റ​ത്ത് പോ​യ​ത്‌. പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യ ടീ​മി​നു മേ​ൽ യു​വന്‍റ​സ് കൂ​ടു​ത​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. 63-ാം മി​നി​റ്റി​ൽ കി​യേ​സ​യു​ടെ ര​ണ്ടാം ഗോ​ൾ വ​ന്നു. കൊ​ഡ്രാ​ഡോ​യു​ടെ ക്രോ​സി​ൽ നി​ന്നാ​യു​രു​ന്നു കി​യേ​സ​യു​ടെ ഹെ​ഡ​ർ. കി​യേ​സ​യു​ടെ ഈ ​സീ​സ​ൺ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ നാ​ലാം ഗോ​ളാ​യി​രു​ന്നു ഇ​ത്‌. ഈ ​ഗോ​ളോ​ടെ അ​ഗ്രി​ഗേ​റ്റ് സ്കോ​ർ 3-3 ആ​യി.

പ​ത്തു പേ​രു​മാ​യി ന​ന്നാ​യി ഡി​ഫ​ൻ​ഡ് ചെ​യ്ത പോ​ർ​ട്ടോ ക​ളി എ​ക്സ്ട്രാ ടൈ​മി​ൽ എ​ത്തി​ച്ചു. 115-ാം മി​നി​റ്റി​ൽ ഒ​ലി​വേ​ര ഒ​രു ഫ്രീ​കി​ക്കി​ലൂ​ടെ പോ​ർ​ട്ടോ​യു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​തോ​ടെ യു​വ​ന്‍റ​സി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. അ​വ​സാ​നം 117-ാം മി​നി​റ്റി​ൽ റാ​ബി​യോ ഗോ​ൾ നേ​ടി യു​വ​ന്‍റ​സി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു എ​ങ്കി​ലും അ​വ​ർ​ക്ക് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കാ​ൻ ആ​യി​ല്ല.
More in Latest News :