കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 203,055 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.91 ശതമാനമായി വർധിച്ചു . 7,760 ടെസ്റ്റുകളാണ് ചൊവ്വാഴ്ച നടത്തിയത്.
വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന എട്ടുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,141 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.67 ശതമാനമാണ് .1,045 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 188,167 പേർ കോവിഡ് മുക്തരായി.
നിലവിൽ 13,747 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 181 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.