തിരുവനന്തപുരം: ഇടതുമുന്നണിയിൽ സിപിഐ സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിനു പിന്നാലെ ജനതാദൾ-എസും തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
കോവളത്ത് എ.നീലലോഹിതദാസൻ നാടരും തിരുവല്ലയിൽ മാത്യു ടി.തോമസും, ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻ കുട്ടിയും അങ്കമാലിയിൽ ജോസ് തെറ്റയിലും മത്സരിക്കും.
എൻസിപി മത്സരിക്കുന്ന മൂന്നു സീറ്റുകളിലും സ്ഥാനാർഥികളായി. പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനും, കുട്ടനാട്ടിൽ അന്തരിച്ച തോമസ് ചാണ്ടിയുടെ അനുജൻ തോമസ് കെ. തോമസും, കോട്ടയ്ക്കലിൽ മുഹമ്മദ് കുട്ടിയും മത്സരിക്കും.
ഐഎൻഎല്ലിന്റെ മൂന്നു സീറ്റിൽ രണ്ടു സീറ്റുകളിലേക്ക് സ്ഥാനാർഥികളായി. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്തിലും സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ് വള്ളിക്കുന്നിലും സ്ഥാനാർഥികളാകും. കാസർഗോഡ് മണ്ഡലത്തിൽ മൂന്ന് പേരുകളാണു പരിഗണനയിലുള്ളത്.