ന്യൂഡൽഹി: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ ഡൽഹി പോലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ആരിസ് ഖാൻ കുറ്റക്കാരനെന്നു കോടതി. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ള ആരിസ് ഖാനുള്ള ശിക്ഷ 15നു വിധിക്കും.
2018 ഫെബ്രുവരി 14ന് ആയിരുന്നു ആരിസ് പിടിയിലായത്. 2008 സെപ്റ്റംബർ 13ന് ഡൽഹിയിൽ 30 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരന്പര നടന്ന് ഒരാഴ്ചയ്ക്കുശേഷമായിരുന്നു ബട്ല ഹൗസ് ഏറ്റുമുട്ടലുണ്ടായത്.
രണ്ടു ഭീകരരും പോലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.