കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന ദിവസം വിദൂരമല്ലെന്നാണ് കോൽക്കത്തയിൽ വനിതാദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ മമത പരിഹസിച്ചത്.
"അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ചിത്രം വെച്ചു. ബഹിരാകാശത്തേക്ക് ഐഎസ്ആർഒ വഴി സ്വന്തം ചിത്രവും അയച്ചുകഴിഞ്ഞു. ഇനി രാജ്യത്തിന് അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് വരാനിരിക്കുന്നത്'-മമത പറഞ്ഞു.