മലപ്പുറം: പൊന്നാനിയിലെ സിപിഎം സ്ഥാനാർഥി നിർണയത്തിനെതിരായ പ്രവർത്തകരുടെ പ്രതിഷേധത്തിൽ വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്.
പ്രകടനം നടത്തിയത് പാർട്ടി അംഗങ്ങളല്ല. ഇനി ആരെങ്കിലും ഇതിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ തെറ്റിദ്ധാരണ മൂലമാണ്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ തെറ്റിദ്ധാരണ മാറും. പ്രകടനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും മോഹൻദാസ് പറഞ്ഞു.