തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്.
മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് ഉൾപ്പെടെയാണ് കേസിലെ പ്രതികൾ. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതോടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.