+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അം​ബാ​നി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി; കാ​ർ ഉ​ട​മ​യു​ടെ മ​ര​ണ​ത്തി​ൽ ഭീ​ക​ര​വി​രു​ദ്ധ​സേ​ന കേ​സെ​ടു​ത്തു

മും​ബൈ: വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു മു​ൻ​പി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ മ​രി​ച്ച സം​ഭ​വ​വ​ത്തി​ൽ ഭീ​ക​ര വി​രു​ദ്ധ​സേ​ന കൊ​ല​പാ​ത​ക​ത്തി
അം​ബാ​നി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി; കാ​ർ ഉ​ട​മ​യു​ടെ മ​ര​ണ​ത്തി​ൽ ഭീ​ക​ര​വി​രു​ദ്ധ​സേ​ന കേ​സെ​ടു​ത്തു
മും​ബൈ: വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു മു​ൻ​പി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ മ​രി​ച്ച സം​ഭ​വ​വ​ത്തി​ൽ ഭീ​ക​ര വി​രു​ദ്ധ​സേ​ന കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തു. മ​ൻ​സു​ക് ഹി​ര​ണി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹി​ര​ണി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കൊ​ല​പാ​ത​ക​ത്തി​ന് പു​റ​മെ ഗൂ​ഡാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട മ​ര​ണ​ത്തി​നാ​ണ് നേ​ര​ത്തെ കേ​സു​ണ്ടാ​യി​രു​ന്ന​ത്.

നേ​ര​ത്തെ, ഹി​ര​ൺ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് എ​ഴു​തി​യ ക​ത്ത് പു​റ​ത്താ​യി​രു​ന്നു. കാ​ർ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് പ​ല ത​വ​ണ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പോ​ലീ​സ് ത​ന്നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ഹി​ര​ൺ ക​ത്തി​ൽ ആ​രോ​പി​ച്ച​ത്. ഇ​ത് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

ഫെ​ബ്രു​വ​രി​യി​ലാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​യു​ടെ മു​ൻ​പി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച നി​ല​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കാ​റി​ൽ നി​ന്നും ഭീ​ഷ​ണി​ക്ക​ത്തും ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :