കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1,256 ഗ്രാം സ്വർണം ഫ്ളൈ ദുബായി വിമാനത്തിൽ എത്തിയ വടകര സ്വദേശി അബ്ദുൾ റഷീദിൽ നിന്നും കണ്ടെടുത്തു. 55 ലക്ഷം രൂപ വിലവരുന്ന സ്വർണമാണിത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിൽ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പിടികൂടിയത്.