ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12-ാം ക്ലാസ് വിദ്യാർഥി വെടിവച്ചു പരിക്കേൽപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സരസ്വതി വിഹാർ കോളനിയിലായിരുന്നു സംഭവം.
സ്വകാര്യ സ്കൂളിലെ അധ്യാപകനായ സച്ചിൻ ത്യാഗിക്കാണ് വെടിയേറ്റത്. സ്കൂളിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു.
സമീപത്തെ സിസിടിവി കാമറിയിൽനിന്നും പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു. അധ്യാപകന്റെ പരാതിയിൽ പോലീസ് കേസെടുത്തു.