+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴ​ങ്ങി; ത​രൂ​രി​ൽ ഡോ.​പി.​കെ. ജ​മീ​ല സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​വി​ല്ല

പാ​ല​ക്കാ​ട്: ത​രൂ​ർ‌ മ​ണ്ഡ​ല​ത്തി​ൽ‌ മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ ഡോ.​പി.​കെ. ജ​മീ​ല സ്ഥാ​നാ​ർ​ഥി​യാ​വി​ല്ല. ജി​ല്ലാ നേ​തൃ​ത്വം ഉ​യ​ര്‍​ത്തി​യ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ജ​മീ​ല​യെ പ​ര
പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴ​ങ്ങി; ത​രൂ​രി​ൽ ഡോ.​പി.​കെ. ജ​മീ​ല സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​വി​ല്ല
പാ​ല​ക്കാ​ട്: ത​രൂ​ർ‌ മ​ണ്ഡ​ല​ത്തി​ൽ‌ മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ ഡോ.​പി.​കെ. ജ​മീ​ല സ്ഥാ​നാ​ർ​ഥി​യാ​വി​ല്ല. ജി​ല്ലാ നേ​തൃ​ത്വം ഉ​യ​ര്‍​ത്തി​യ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ജ​മീ​ല​യെ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ചു. ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന പാ​ല​ക്കാ​ട് സിപിഎം. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​നും ജി​ല്ലാ ക​മ്മി​റ്റി​ക്കും ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

ജ​മീ​ല​യെ ഇ​റ​ക്കി​യാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ജി​ല്ലാ സ​മി​തി​യി​ലും ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ൽ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും പ​റ​ഞ്ഞ​തെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ​യാ​ണ് തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കാ​ൻ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ലും ഉ​ച്ച​യോ​ടെ ത​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യും പി.​കെ.​ജ​മീ​ല​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രു​ന്നു.

ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി.​പി.​സു​മോ​ദി​നെ ത​രൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ​ത്.​ സു​മോ​ദ് ത​രൂ​രി​ലേ​ക്ക് മാ​റു​ന്ന സ്ഥി​തി​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. കെ ​ശാ​ന്ത​കു​മാ​രി​യാ​കും കോ​ങ്ങാ​ട് മ​ത്സ​രി​ക്കു​ക.
More in Latest News :