+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ൽ; സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷി​ച്ച് സി​ബു

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കും സ​ഹാ​യം തേ​ടു​ന്നു. പാ​ലാ കി​ഴ​ത​ടി​യൂ​ർ ഇ​ളം​തോ​ട്ട​ത്തി​ൽ സി​ബു ജോ​ർ​ജാ​ണ് ഗു​രു​ത​ര വൃ​ക്
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ൽ; സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷി​ച്ച് സി​ബു
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കും സ​ഹാ​യം തേ​ടു​ന്നു. പാ​ലാ കി​ഴ​ത​ടി​യൂ​ർ ഇ​ളം​തോ​ട്ട​ത്തി​ൽ സി​ബു ജോ​ർ​ജാ​ണ് ഗു​രു​ത​ര വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്ക് കൈ​ത്താ​ങ്ങ് തേ​ടു​ന്ന​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സി​ബു​വി​ന്‍റെ ജീ​വി​ത​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യാ​ണ് വൃ​ക്ക​രോ​ഗം ക​ട​ന്നു​വ​ന്ന​ത്. രോ​ഗി​യാ​യ മാ​താ​വും സ​ഹോ​ദ​ര​നും മാ​ത്ര​മു​ള്ള സി​ബു​വി​ന്‍റെ കു​ടും​ബം ഇ​തോ​ടെ ദു​രി​ത​ക്ക​യ​ത്തി​ലാ​യി.

മൂ​ന്നു വ​ർ​ഷ​മാ​യി വൃ​ക്ക​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള സി​ബു ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ ഡ​യാ​ലി​സി​സി​നു വി​ധേ​യ​നാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൃ​ക്ക മാ​റ്റി​വ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റു പോം​വ​ഴി​ക​ളി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

ആ​ശു​പ​ത്രി ചി​ല​വും മ​രു​ന്നു​ക​ളും മ​റ്റു​മാ​യി ഒ​രു​മാ​സം കാ​ൽ​ല​ക്ഷം രൂ​പ​യോ​ളം വേ​ണം. വ​രു​മാ​നം നി​ല​ച്ച​തോ​ടെ സു​മ​ന​സു​ക​ളാ​യ നാ​ട്ടു​കാ​രു​ടെ​യും പ​ള്ളി​യു​ടെ​യും സ​ഹാ​യ​ത്തി​ലാ​ണ് നി​ത്യ​ചെ​ല​വു​ക​ൾ ക​ഴി​ഞ്ഞു​പോ​രു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി ക്ലേ​ശി​ക്കു​ന്ന ത​ന്‍റെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നും തു​ട​ർ​ചി​കി​ത്സ​യ്ക്കും സു​മ​ന​സു​ക​ൾ സ​ഹാ​യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​ബു​വും കു​ടും​ബ​വും.

സി​ബു​വി​നു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..
More in Latest News :