കോൽക്കത്ത: നടന് മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ എംപിയായിരുന്ന മിഥുന്റെ ബിജെപി പ്രവേശനം സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ബ്രിഗേഡ് പരേഡ് മൈതാനത്ത് ചേര്‍ന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന് ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. നേരത്തെ ബിജെപി ജനറൽ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി മിഥുൻ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെല്‍ഗാചിയയിലെ മിഥുന്റെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ മിഥുന് ചക്രവര്‍ത്തി എത്തുമെന്ന് ചർച്ചയ്ക്കു ശേഷം വിജയവര്‍ഗിയ പറഞ്ഞിരുന്നു.
തൃണമൂൽ കോൺഗ്രസ് എംപിയായിരുന്നു മിഥുൻ ചക്രവർത്തി. അഴിമതി കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് നാലുവർഷമായി സജീവ രാഷ്ട്രിയത്തിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം.