+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് ന​ൽ​കാ​ൻ ധാ​ര​ണ. ക​ന്യാ​കു​മാ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല
ത​മി​ഴ്നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ്
ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് ന​ൽ​കാ​ൻ ധാ​ര​ണ. ക​ന്യാ​കു​മാ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും.

ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ത​ർ​ക്ക​ത്തി​നും ഒ​ടു​വി​ലാ​യി​രു​ന്നു സ​മ​വാ​യ​ത്തി​ന് വ​ഴി​തെ​ളി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ചെ​ന്നൈ​യി​ൽ ഡി​എം​കെ അ​ധ്യ​ക്ഷ​ൻ സ്റ്റാ​ലി​ന്‍റെ വീ​ട്ടി​ൽ എ​ത്തി ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കെ.​എ​സ്. അ​ഴ​ഗി​രി, എ​ഐ​സി​സി അം​ഗം ദി​നേ​ശ് ഗു​ണ്ടു റാ​വു എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയി​രു​ന്നു.

സീ​റ്റു​ക​ളു​ടെ പേ​രി​ൽ ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സി​നെ മൂ​ന്നാം​മു​ന്ന​ണി​യി​ലേ​ക്ക് ക​മ​ൽ​ഹാ​സ​ന്‍റെ പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ നീ​തി മ​യ്യം ക്ഷ​ണി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഡി​എം​കെ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ത​വ​ണ ഇ​തേ സ​ഖ്യ​ത്തി​ൽ 41 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച​ത്. എ​ന്നാ​ൽ എ​ട്ടി​ട​ത്ത് മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.
More in Latest News :