കോൽക്കത്ത: വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളം നൽകില്ലെന്ന പരസ്യ ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് മന്ത്രി. കൃഷി മന്ത്രി തപൻ ദാസ്ഗുപ്തയാണ് ഭീഷണി മുഴക്കിയത്.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹൂഗ്ലിയിൽ നടന്ന പൊതുചടങ്ങിൽ വച്ചാണ് മന്ത്രി പരസ്യമായി ഭീഷണി മുഴക്കിയത്. ഈ പ്രദേശത്തുനിന്ന് തനിക്ക് വോട്ട് ലഭിച്ചില്ലെങ്കിൽ വൈദ്യുതിയും വെള്ളവും ഇവിടേക്കെത്തില്ല. പകരം ബിജെപിയോട് ആവശ്യപ്പെടാം-തപൻ ദാസ് ഗുപ്ത പറഞ്ഞു. സപ്തഗ്രാം മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയാണ് തപൻ ദാസ്ഗുപ്ത.
2011ലാണ് തപൻ ദാസ് ഗുപ്ത സപ്തഗ്രാം എംഎൽഎയാകുന്നത്. 2016ലെ തെരഞ്ഞെടുപ്പിലും ഇദ്ദേഹം സപ്തഗ്രാമിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2021ലും ഇവിടെനിന്നുതന്നെയാണ് തപൻ മത്സരിക്കുന്നത്.