മഞ്ചേരി: മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസ്സമ്മിൽ (27) ആണ് പിടിയിലായത്.
പാലക്കാട് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പോലീസും ചേർന്ന് മഞ്ചേരി ആനക്കയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇയാൾ വൻ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു.