+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വർധിക്കു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 18,711 പേ​ർ​ക്ക് രോ​ഗം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,711 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​
രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വർധിക്കു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 18,711 പേ​ർ​ക്ക് രോ​ഗം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,711 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,12,10,799ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച 18,327 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14,392 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 1,08,68,520 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 1,84,523 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 100 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,57,756 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് 2,09,22,344 പേ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
More in Latest News :