തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ഞായറാഴ്ച അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചർച്ചയുണ്ട്. എൻഡിഎയുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത.10നകം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
നേമത്തെ സിറ്റിംഗ് എംഎൽഎ ഒ. രാജഗോപാൽ മത്സരിക്കില്ലെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നടൻ സുരേഷ്ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക.
കഴിഞ്ഞതവണ ബിജെപി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതിൽക്കൂടുതൽ മണ്ഡലങ്ങളിൽ ജനവിധിതേടുമെന്നാണ് വിവരം.