+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ​ത​യ്ക്ക് എ​തി​രാ​ളി മു​ൻ വി​ശ്വ​സ്ത​ൻ; ന​ന്ദി​ഗ്രാ​മി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യെ ഇ​റ​ക്കി ബി​ജെ​പി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് ന​ന്ദി​ഗ്രാ​മി​ൽ എ​തി​രാ​ളി മു​ൻ വി​ശ്വ​സ്ത​ൻ സു​വേ​ന്ദു അ​ധി​കാ​രി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന
മ​മ​ത​യ്ക്ക് എ​തി​രാ​ളി മു​ൻ വി​ശ്വ​സ്ത​ൻ; ന​ന്ദി​ഗ്രാ​മി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യെ ഇ​റ​ക്കി ബി​ജെ​പി
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് ന​ന്ദി​ഗ്രാ​മി​ൽ എ​തി​രാ​ളി മു​ൻ വി​ശ്വ​സ്ത​ൻ സു​വേ​ന്ദു അ​ധി​കാ​രി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും എ​ത്തി​യ സു​വേ​ന്ദു​വി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ 57 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു.

ന​ന്ദി​ഗ്രാ​മി​ൽ​നി​ന്നും മ​ത്സ​രി​ക്കു​മെ​ന്ന മ​മ​ത​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് സു​വേ​ന്ദു​വി​ന്‍റെ പേ​ര് ബി​ജെ​പി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ടാ​ണ് ന​ന്ദി​ഗ്രാ​മി​ൽ​നി​ന്നും മ​ത്സ​രി​ക്കു​മെ​ന്ന് മ​മ​ത പ്ര​ഖ്യാ​പി​ച്ച​ത്.

ത​ന്‍റെ വാ​ക്കി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു, ന​ന്ദി​ഗ്രാ​മി​ൽ​നി​ന്നു ത​ന്നെ മ​ത്സ​രി​ക്കും. താ​ൻ മു​ൻ​പ് മ​ത്സ​രി​ച്ച ഭു​വാ​നി​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ശോ​ഭ​ൻ​ദേ​ബ് ഛദ്യോ​പാ​ധ്യാ​യ മ​ത്സ​രി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

സു​വേ​ന്ദു അ​ധി​കാ​രി ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത​യെ എ​തി​രി​ടാ​ൻ എ​ത്തി​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ​യും ഈ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ആ​യി​രി​ക്കു​ക​യാ​ണ്. മ​മ​ത​യു​മാ​യി നേ​രി​ട്ട് ഏ​റ്റു​മു​ട്ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബി​ജെ​പി.

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് ന​ന്ദി​ഗ്രാം. ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​രം അ​ര​ങ്ങേ​റി​യ ന​ന്ദി​ഗ്രാ​മി​ൽ​നി​ന്നും ഇ​ട​തു​പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​ൻ സു​വേ​ന്ദു അ​ധി​കാ​രി​യാ​യി​രു​ന്നു.
More in Latest News :