+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പി​ൻ കു​ഴി​യി​ൽ വീ​ണ് ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​യ്ക്ക് ഇ​ന്നിം​ഗ്സ് ജ​യം, പ​ര​ന്പ​ര

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്നിം​ഗ്സ് ​ജ​യം ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ. ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ന് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി. ഇ​ന്നിം​ഗ്സി​നും 25 റ​ണ്‍​സ
സ്പി​ൻ കു​ഴി​യി​ൽ വീ​ണ് ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​യ്ക്ക് ഇ​ന്നിം​ഗ്സ് ജ​യം, പ​ര​ന്പ​ര
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്നിം​ഗ്സ് ​ജ​യം ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ. ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ന് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി. ഇ​ന്നിം​ഗ്സി​നും 25 റ​ണ്‍​സി​നു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ജയത്തോടെ 3-1 ഇന്ത്യ പരന്പര സ്വന്തമാക്കി.

ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 135 റ​ണ്‍​സി​ൽ അ​വ​സാ​നിച്ചു. അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന്‍റെ മി​ന്നും പ്ര​ക​ട​മാ​ണ് ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ ഇ​ന്ത്യ-365, ഇം​ഗ്ല​ണ്ട് 205 & 135

50 റ​ണ്‍​സ് നേ​ടി​യ ഡാ​നി​യേ​ൽ ലോ​റ​ൻ​സ് ആ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ർ. ജോ ​റൂ​ട്ട് 30 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി അ​ക്സ​ർ പ​ട്ടേ​ലും അ​ശ്വി​നും അ​ഞ്ച് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 205 റ​ണ്‍​സ് മാ​ത്രം നേ​ടാ​നാ​ണ് ഇം​ഗ്ല​ണ്ടി​നാ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ടി​നാ​യി 55 റ​ണ്‍​സ് നേ​ടി​യ സ്റ്റോ​ക്സാ​ണ് ടോ​പ്പ് സ്കോ​റ​ർ. ലോ​റ​ൻ​സ് 46 റ​ണ്‍​സും നേ​ടി​യി​രു​ന്നു.

ഋ​ഷ​ഭ് പ​ന്തി​ന്‍റെ (101) സെ​ഞ്ചു​റി​യു​ടെ​യും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ (96) അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും ക​രു​ത്താ​ണ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 365 റ​ണ്‍​സ് നേ​ടി​യ​ത്.

ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​യി അ​ക്സ​ർ പ​ട്ടേ​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റും അ​ശ്വി​ൻ എ​ട്ട് വി​ക്ക​റ്റും നേ​ടി.
More in Latest News :