കോൽക്കത്ത: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഋഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവുമെന്ന് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലാണ് ഗാംഗുലി പന്തിനെ പുകഴ്ത്തി അഭിപ്രായ പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് സെഞ്ചുറി നേടിയിരുന്നു.
“എത്ര മികച്ച താരമാണ് ഇയാൾ? അവിശ്വസനീയമാണ്. സമ്മർദ്ദ ഘട്ടത്തിൽ എത്ര മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ തവണയല്ല, അവസാന തവണയും അല്ല. വരും വർഷങ്ങളിൽ എല്ലാ ഫോർമാറ്റുകളിലെയും മികച്ച താരങ്ങളിൽ ഒരാളാവും. ആക്രമണാത്മക ബാറ്റിംഗ് തുടരുക. അങ്ങനെയാണ് സ്പെഷ്യലായ ഒരു മാച്ച് വിന്നർ ആവുക.” ഗാംഗുലി ട്വീറ്റ് ചെയ്തു.