പനാജി: ഐഎസ്എൽ ഫുട്ബോളിൽ ആദ്യ സെമിയിലെ ആദ്യപാദം സമാസമം. ആവേശകരമായ മത്സരത്തിൽ മുംബൈ സിറ്റിയും എഫ്സി ഗോവയും രണ്ട് ഗോൾ സമനിലയിൽ പിരിഞ്ഞു. ഗോവയ്ക്കുവേണ്ടി ഇഗോർ അംഗുലോയും സേവ്യർ ഗാമയും ഗോൾ നേടിയപ്പോൾ മുംബൈ സിറ്റിക്കായി ഹ്യൂഗോ ഗോമസും മർതാഡ ഫാളും വലകുലുക്കി. ഗോവ രണ്ടു തവണ ലീഡ് എടുത്തെങ്കിലും മുംബൈ രണ്ടു തവണയും ഒപ്പത്തിനൊപ്പമെത്തി.
ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ലീഗ് വിന്നേഴ്സ് ഷീൽഡ് ട്രോഫി സ്വന്തമാക്കിയാണ് മുംബൈ സിറ്റി എഫ്സി സെമി പോരാട്ടത്തിനിറങ്ങിയത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായാണ് എഫ്സി ഗോവ സെമി ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്. രണ്ടാം പാദ സെമി എട്ടിന് നടക്കും. നാളെ നടക്കുന്ന രണ്ടാം സെമിയിൽ നോർത്ത് ഈസ്റ്റും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും.