സെവിയ്യ: സ്പാനിഷ് കോപ്പ ഡെൽ റെ കിരീടം ഒരു മാസത്തിനുള്ളിൽ രണ്ട് തവണ നേടാനുള്ള ചരിത്രാവസരം അത്ലറ്റികോ ബിൽബാവോയെ കാത്തിരിക്കുന്നു. ലവാന്തയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നതോടെയാണ് അപൂർവ ചരിത്രത്തിൽ ഇടംപിടിക്കാൻ ബിൽബാവോയ്ക്കു അവസരം ഒരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റെയിൽ ബിൽബാവോ ഫൈനലിൽ എത്തിയിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ കലാശപ്പോര് നടന്നിരുന്നില്ല. മാറ്റിവച്ച കഴിഞ്ഞ സീസൺ ഫൈനൽ ഏപ്രിൽ മൂന്നിനും ഇത്തവണത്തെ കലാശപ്പോര് 17 നും നടക്കും. കഴിഞ്ഞ സീസണിലെ ബിൽബാവോയുടെ എതിരാളി റയൽ സോസിഡാഡ് ആണെങ്കിൽ ഇക്കുറി ശക്തരായ ബാഴ്സലോണയാണ്.
രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലവാന്തയെ ബിൽബാവോ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ ഇരുവരും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ ആദ്യം ലീഡ് സ്വന്തമാക്കിയ ലവാന്തയെ ബിൽബാവോ പിന്നിൽനിന്നും പൊരുതി വീഴ്ത്തുകയായിരുന്നു.