ബംഗളൂരു: ബ്രസീൽ, ഓസ്ട്രേലിയ രാജ്യങ്ങൾക്കു പിന്നാലെ ഇറ്റലിയുമായി ബഹിരാകാശ ഗവേഷണ കരാറിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി (ഇസ്രോ) ഒരുങ്ങുന്നു. ഇറ്റാലിയൻ സ്പേസ് ഏജൻസി (എഎസ്ഐ)യുമായി ഇസ്രോ അധികൃതർ ബുധനാഴ്ച വെർച്വൽ കൂടിക്കാഴ്ച നടത്തി.
ഭൗമനിരീക്ഷണം, ബഹിരാകാശ ശാസ്ത്രം ,റോബോട്ടിക്സ് ദൗത്യങ്ങളിലാണ് ഇരു രാജ്യവും സഹകരിക്കുക. ചർച്ചകൾക്ക് ഇസ്രോ ചെയർമാൻ കെ. ശിവൻ, എഎസ്ഐ പ്രസിഡന്റ് ജിയോർഗിയോ സക്കോസിയ എന്നിവർ നേതൃത്വം നൽകി. ബ്രസീലിയൻ ഉപഗ്രഹം ആമസോണിയ-1 നെ ഞായറാഴ്ച ഇസ്രോ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.