കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളുടെ സമയത്ത് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്പ്രേ അടിച്ച കേസില്‍ ബിജെപി നേതാക്കൾക്ക് മുന്‍കൂര്‍ ജാമ്യം. അഡ്വ. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ഇരുവര്‍ക്കുമെതിരെ പരാതിക്കാരി മൊഴി നല്‍കിയതില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തു ജാമ്യത്തില്‍ വിടണം. പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ 15 ദിവസത്തിനകം കീഴടങ്ങി ജാമ്യമെടുക്കാനും ഉത്തരവില്‍ പറയുന്നു.