ന്യൂഡൽഹി: കേരള കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജോസഫ് വിഭാഗം നേതാവ് പി .സി. കുര്യാക്കോസാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ ജോസഫ് വിഭാഗം ആവശ്യപ്പെടും. ഫെബ്രുവരി 22നാണ് രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.