റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. പശ്ചിമ സിംഗ്ഭുമിൽ ഹോയഹത്തു ഗ്രാമത്തിലെ വനമേഖലയിൽ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി രൂപീകരിച്ച പോലീസിന്റെ പ്രത്യേകസംഘമായ ജാർഖണ്ഡ് ജാഗ്വാറിലെ ജവാന്മാരാണ് മരിച്ചത്. സംഘത്തിലെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമായി തുടരുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ഝാര്‍ഖണ്ഡ് പോലീസ് അറിയിച്ചു.