ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി ഉയർന്നു.
അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,031 പേര് കൂടി രോഗമുക്തരായി. 1,08,26,075 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 1,73,413 പേർ വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,57,435 ആയി ഉയര്‍ന്നു.
രാജ്യത്ത് 1,66,16,048 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.