റിയാദ്: യമനില്‍ രാഷ്ട്രീയ പരിഹാരം നേടുന്നതിനും യമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുമുള്ള സുപ്രധാന കരാറായ റിയാദ് കരാര്‍ നടപ്പിലാകുന്നതോടെ യമനില്‍ സമാധാനം കൈവരിക്കാന്‍ സാധിക്കുമെന്ന് സൗദി വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
അറബ് ലീഗ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര യുദ്ധം മൂലം തകര്‍ന്ന യമന്റെ വീണ്ടെടുപ്പിന്റെ ഭാഗമായി നയതന്ത്ര, സാമ്പത്തിക, സൈനിക പിന്തുണ ഉറപ്പാക്കുന്ന സുപ്രധാന കരാറില്‍ 2019 സെപ്റ്റംബറിലാണ് ഒപ്പ് വെച്ചത്.