കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് കേസുകളിൽ റിക്കാർഡ് വർധനവ്. ബുധനാഴ്ച മാത്രം 1,409 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 194 ,781 ആയി. രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,544 ടെസ്റ്റുകളാണ് നടത്തിയത്. വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന അഞ്ച് പേരാണ് ഇന്നലെ മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,097 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.54 ശതമാനമാണ്. 1,077 പേരാണ് ബുധനാഴ്ച രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ 182,196 പേർ കോവിഡ് മുക്തരായി.
വിവിധ ആശുപത്രികളിൽ ചികിൽസയിൽ 11,488 പേരും തീവ്ര പരിചരണത്തിൽ 162 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.