കൊച്ചി: മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. നോട്ടുനിരോധന കാലത്ത് 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.