ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്.
രണ്ട് ഡോസുകളും നൽകിയാൽ 81 ശതമാനം വരെ വാക്സിന് ഫലപ്രാപ്തിയുണ്ടാകും. യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെയും വാക്സിൻ ഫലപ്രദമാണെന്നും തെളിഞ്ഞിതായി ഭാരത് ബയോടെക് അറിയിച്ചു.
വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ 25,800 പേർ പങ്കെടുത്തതായും ഇത് ഇന്ത്യയിൽ നടത്തിയ ഏറ്റവും വലിയ ട്രയലാണെന്നും അധികൃതർ അറിയിച്ചു. ഐസിഎംആറിന്റെ മേൽനോട്ടത്തിലാണ് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തിയത്