കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻഐടി)യില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കം. ആഗോള കാലാവസ്ഥ വെല്ലുവിളികള്‍ നേരിടുന്നതായി ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനുള്ള നീക്കങ്ങൾ നടക്കുന്നത്.
ഇതിന്റെ ആദ്യപടിയായി എൻഐടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളു. ‘ഹരിത ചൊവ്വ’ എന്നാണ് ഈ ദിനാചരണത്തിന്റെ പേര്.
കോഴിക്കോട് എൻഐടി അധികൃതരും ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്സ് പിലാനി) ഇതു സംബന്ധിച്ച് ധാരണയുണ്ടാക്കിയതായാണ് വാർത്തകൾ.
അതേസമയം, ഇത്തരത്തിലൊരു ധാരണ പത്രത്തിൽ ഒപ്പിട്ടതായി അറിയില്ലെന്ന് കോഴിക്കോട് എൻഐടി രജിസ്ട്രാർ പറഞ്ഞു. ഏതെങ്കിലും ഡിപ്പാർട്ട്മെന്റുകൾ വഴി ഇത്തരം നീക്കം നടന്നോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.