തിരുവനന്തപുരം: പാലക്കാടും തിരുവനന്തപുരത്തുമായി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് പ്ലസ്ടു വിദ്യാർഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് റോഷൻ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പുഴ പുഴയിലായിരുന്നു അപകടം.
തിരുവനന്തപുരം കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാല് കുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു.