+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ആ​ർ​ആ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. വാ​ക്‌
രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ആ​ർ​ആ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. വാ​ക്‌​സി​ന്‍ വി​ത​ര​ണം ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മാ​ര്‍​ച്ച് ഒ​ന്നി​ന് ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​ത്.
More in Latest News :