പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ഭാര്യ ഡോ. കെ.പി. ജമീല മത്സരിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ജമീല മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണ്. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഇത്തരം ചർച്ചയുണ്ടായിട്ടില്ല. വാർത്തയ്ക്ക് പിന്നിൽ ചിലരുടെ താത്പര്യങ്ങളാണെന്നും ബാലൻ പറഞ്ഞു.